
എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് 10 രൂപ വീതം ഈടാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍. സര്‍ക്കാര്‍ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി കെഎസ്യു രംഗത്തെത്തി. വിവാദ സര്‍ക്കുലറിനെതിരെ സംസ്ഥാനമ വ്യാപകപ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. (KSU against government circular to collect 10 rs from students SSLC model exam)
നാളെയും മറ്റന്നാളുമായി മുഴുവന്‍ ജില്ല വിദ്യാഭ്യാസ ഓഫീസിലേക്കും കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന് പണമില്ലെങ്കില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അത് പിരിക്കേണ്ട സാഹചര്യം ഇല്ലെന്ന് കെഎസ്യു വിമര്‍ശിച്ചു. അതിന് സര്‍ക്കാര്‍ മുതിര്‍ന്നാല്‍ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധം രൂപപ്പെടും. അടിയന്തിരമായി ഈ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അതിന് അധികാരികള്‍ അടിയന്തിരമായി തയ്യാറായില്ല എങ്കില്‍ പ്രതിഷേധ സൂചകമായി ജില്ല കേന്ദ്രങ്ങളില്‍ സര്‍ക്കാരിന് വേണ്ടി ഭിക്ഷ യാചിച്ചു കൊണ്ട് ചട്ടി എടുക്കാന്‍ കെ എസ് യു മുന്നിട്ടിറങ്ങും. തുടര്‍ന്നു ഭിക്ഷ യാചിക്കല്‍ സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിചേര്‍ത്തു.
Story Highlights: KSU against government circular to collect 10 rs from students SSLC model exam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]