

പത്തനംതിട്ടയിൽ സ്കൂട്ടര്‍ കലുങ്കിന്റെ മതിലില്‍ ഇടിച്ചുമറിഞ്ഞു; പരിക്കേറ്റ് മണിക്കൂറുകള്‍ കലുങ്കിനടിയില്‍ കിടന്ന യുവതി മരിച്ചു
കോഴഞ്ചേരി: കലുങ്കിന്റെ മതിലില്‍ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.
മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം.ബിജി (25) ആണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട യുവതി രാത്രി മണിക്കൂറുകളോളമാണ് പരിക്കേറ്റ് കലുങ്കിനടിയില്‍ കിടന്നത്.
ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മുട്ടുമണ്‍-ചെറുകോല്‍പുഴ റോഡില്‍ പമ്ബ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം. ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് സിജി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഭർത്താവ് അബ്ദീഷ് ഇടുക്കിയിലുള്ള ജോലിസ്ഥലത്ത് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരകിലോമീറ്റർ അകലെ ഭർത്താവിന്റെ മാതാപിതാക്കള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു പോയതാണെന്ന് വീട്ടുകാർ പറഞ്ഞു.
കോയിപ്രം പൊലീസ് കേസെടുത്തു. പാട്ടക്കാല അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു. സംസ്കാരം പിന്നീട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]