ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ താരം വിരാട് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു നാഴിക്കക്കല്ല്. വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് കോലി പിന്മാറിയിരുന്നു. എങ്കിലും അവസാന മൂന്ന് ടെസ്റ്റുകളില്‍ കോലി റെക്കോര്‍ഡ് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതപ്പെടുന്നത്. സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്ത് മുന്നേറുന്ന റണ്‍ മെഷീന്, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ചില നാഴികക്കല്ലുകള്‍ പിന്നിടും.
റെക്കോര്‍ഡുകളുടെ സഹയാത്രികനാണ് വിരാട് കോലി. ടെസ്റ്റില്‍ 9000 റണ്‍സ് എന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. 113 ടെസ്റ്റില്‍ 8848 റണ്‍സാണിപ്പോള്‍ കോലിയുടെ സമ്പാദ്യം. 152 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് ടെസ്റ്റിലെ 9000 റണ്‍സ് ക്ലബിലെത്താം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ ഇന്ത്യന്‍ ബാറ്ററാണിപ്പോള്‍ കോലി. 29 അര്‍ധസെഞ്ച്വറിയും 30 സെഞ്ചുറിയും ഉള്‍പ്പെടെയാണ് കോലി 8848 റണ്‍ടുത്തത്.
200 ടെസ്റ്റില്‍ 15921 റണ്‍സെടുത്ത സച്ചിന് ടെന്‍ഡുല്‍ക്കറാണ് റണ്‍വേട്ടക്കാരിലെ ഒന്നാമന്. 163 ടെസ്റ്റില്‍ 13265 റണ്‍സുമായി ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് രണ്ടും 125ടെസ്റ്റില്‍ 10122 റണ്‍സുമായി സുനില്‍ ഗാവസ്കര്‍ മൂന്നും സ്ഥാനത്തുണ്ട്.
വ്യാഴാഴ്ച്ച, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്തും ആരംഭിക്കും. ഈ രണ്ട് ടെസ്റ്റില്‍ നിന്നുമാണ് കോലി വിട്ടുനില്‍ക്കുന്നത്. ഫെബ്രുവരി 15ന് രാജ്കോട്ടില്‍ നടക്കുന്ന ടെസ്റ്റിലേക്ക് കോലി തിരിച്ചെത്തും. കോലിയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചേതേശ്വര്‍ പൂജാര പകരക്കാരനാവാന്‍ സാധ്യതയേറെയാണ്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പൂജാരയ്ക്കായിരുന്നു.
നേരത്തെ, മുഹമ്മദ് ഷമിയേയും ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നൊഴിവാക്കിയിരുന്നു. പരിക്കിനെ തുടര്‍ന്നാണ് ഷമിയെ ഒഴിവാക്കിയത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്ക് താരം തിരിച്ചെത്തും. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രിത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]