
ഓരോ കാലാവസ്ഥയും മാറുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥയും മാറിമറിയാറുണ്ട്. കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ രോഗങ്ങള്‍ പിടിപെടാം, അതുപോലെ തന്നെ കാലാവസ്ഥ അനുകൂലമാകുമ്പോള്‍ രോഗങ്ങളില്‍ നിന്ന് മുക്തി നേടുകയും ചെയ്യാം.
എന്തായാലും കാലാവസ്ഥയോ സീസണോ നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്നു എന്നത് സത്യമാണ്. ഇത്തരത്തില്‍ മഞ്ഞുകാലമാകുമ്പോള്‍ അത് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കളമൊരുക്കുന്ന കാലമാണ്.
ആസ്ത്മ, അലര്‍ജി, വാതം എന്നിങ്ങനെ പല രോഗമുള്ളവര്‍ക്കും മഞ്ഞുകാലം ശപിക്കപ്പെട്ട കാലമാണ്. ഇവരുടെയെല്ലാം അസുഖങ്ങളുടെ തീവ്രത ഈ കാലത്ത് ഏറുന്നു. മഞ്ഞുകാലത്ത് അതീവസാധാരണമായി കാണുന്ന, എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്തൊരു പ്രശ്നമാണ് ‘വിന്റര്‍ ബ്ലൂസ്’ അഥവാ മഞ്ഞുകാലത്ത് മാത്രം ബാധിക്കപ്പെടുന്ന നിരാശ.
പലരും ‘വിന്റര്‍ ബ്ലൂസ്’ല്‍ വിശ്വസിക്കാറില്ല. ഇതെല്ലാം തോന്നലാണ് എന്ന് പറഞ്ഞ് തള്ളിക്കളയും. പക്ഷേ സത്യത്തില്‍ ഇങ്ങനെയൊരു സംഭവം ഉള്ളതുതന്നെയാണ്. മഞ്ഞുകാലത്ത് പകല്‍സമയത്ത് ആവശ്യത്തിന് സൂര്യപ്രകാശമെത്താത്തതിനാല് തന്നെ അത് നമ്മുടെ ശരീരത്തിലെ ‘ഡോപമിൻ’ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതിലേക്ക് നയിക്കുന്നു. ‘ഡോപമിൻ’ കുറഞ്ഞാല്‍ അത് മാനസികമായ സന്തോഷം കുറയ്ക്കും. അങ്ങനെ എപ്പോഴും നിരാശ വന്ന് മൂടുന്നതായി തോന്നും.
ഈ പ്രശ്നത്തെ മറികടക്കാൻ ഒരു പരിധി വരെ നമ്മുടെ ഡയറ്റ് സഹായിക്കും. ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താൻ ശ്രദ്ധിച്ചാല്‍ മതിയാകും. ഡാര്‍ക്ക് ചോക്ലേറ്റ്, നേന്ത്രപ്പഴം, ഗ്രീൻ ടീ, കൊഴുപ്പടങ്ങിയ മത്സ്യങ്ങള്‍, മുട്ട, നട്ട്സ്, സീഡ്സ്, ചീര, അവക്കാഡോ, ബ്ലൂബെറി, മഞ്ഞള്‍ എന്നിങ്ങനെ പലവിധ ഭക്ഷണസാധനങ്ങള്‍ ഇത്തരത്തില്‍ ‘വിന്റര്‍ ബ്ലൂസ്’ മറികടക്കാൻ നമ്മെ സഹായിക്കുന്നവയാണ്.
ഇവയെല്ലാം തന്നെ നേരിട്ടോ അല്ലാതെയോ ‘ഡോപമിൻ’ ഹോര്‍മോണ്‍ ഉത്പാദനത്തിനാണ് സഹായിക്കുന്നത്. അതുവഴിയാണ് മഞ്ഞുകാലത്തുണ്ടാകുന്ന ‘മൂഡോഫ്’ അല്ലെങ്കില്‍ നിരാശ മാറ്റാൻ ഇവ നമുക്ക് സഹായകമാകുന്നത്.
സൂര്യപ്രകാശം ഉള്ള സമയങ്ങളില്‍ നടക്കുന്നത്, പതിവായ വ്യായാമം, രാത്രിയിലെ സുഖനിദ്ര, സ്ട്രെസുകളില്‍ നിന്ന് അകന്നുനില്ക്കുന്നത്, കായികമായും മാനസികമായും സജീവമായി നില്‍ക്കുന്നത്- എല്ലാം വിന്റര്‍ ബ്ലൂസ് മറികടക്കാൻ നമ്മെ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]