.news-body p a {width: auto;float: none;}
കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ ‘ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ’കുവൈറ്റിലെ ബയാൻ പാലസിൽ നടന്ന ചടങ്ങിൽ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുന്നു
ന്യൂഡൽഹി: കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ ‘ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. പ്രധാനമന്ത്രി എന്ന നിലയിൽ മോദിക്ക് ലഭിക്കുന്ന ഇരുപതാമത്തെ രാഷ്ട്ര ബഹുമതിയാണിത്.
വിദേശ രാഷ്ട്രത്തലവന്മാർക്കും പരമാധികാരികൾക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങൾക്കും സൗഹൃദത്തിന്റെ അടയാളമായി കുവൈറ്റ് നൽകുന്ന ബഹുമതിയാണിത്.
കുവൈറ്റിലെ ബയാൻ പാലസിൽ നടന്ന ചടങ്ങിൽ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പുരസ്കാരം സമ്മാനിച്ചു. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് സന്നിഹിതനായിരുന്നു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനും ഇന്ത്യയിലെ ജനങ്ങൾക്കുമായി പ്രധാനമന്ത്രി അവാർഡ് സമർപ്പിച്ചു. 43 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. 1974ൽ തുടങ്ങിയ പുരസ്കാരം അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ബിൽ ക്ലിന്റൺ, ജോർജ്ജ് ബുഷ്,ബ്രിട്ടണിലെ ചാൾസ് രാജകുമാരൻ തുടങ്ങിയവർക്കും ലഭിച്ചിട്ടുണ്ട്.