ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇംഗ്ലണ്ടിന്റെ 15 അംഗ ടീമില്‍ മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് ഇടം നേടി. 2023 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് റൂട്ട് ഇംഗ്ലണ്ട് ഏകദിന ടീമിലെത്തുന്നത്. അതിന് മുമ്പ് ഇന്ത്യക്കെതിരെ നടക്കുന്ന നിശ്ചിത് ഓവര്‍ പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഇന്ത്യക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ റൂട്ടിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ടി20 ടീമിലേക്ക് വരുമ്പോള്‍ ജോ റൂട്ടിന് പകരം റെഹാന് അഹമ്മദിനെ സ്ക്വാഡില്‍ ഉള്‍പ്പെടത്തി.
അതേസമയം, ഓള് റൗണ്ടറും ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്സിനെ ടീമിലേക്ക് പരിഗണിച്ചില്ല. അടുത്തിടെ ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റിനിടെ സ്റ്റോക്സിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് താരത്തെ ഉള്‍പ്പെടുത്താതിരുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ റൂട്ട് 30.66 ശരാശരിയില്‍ 276 റണ്‍സ് മാത്രമാണ് നേടിയത്. എന്നിരുന്നാലും താരത്തെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജോസ് ബട്ലര് നയിക്കുന്ന ടീമില്‍ മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും ഉള്‍പ്പെടുന്ന ശക്തമായ പേസ് ആക്രമണവുമായിട്ടാണ് ഇംഗ്ലണ്ട് എത്തുന്നത്.
ഒരു ഹര്‍മന്‍പ്രീത് സംഭവം, ചാടി ഉയര്‍ന്ന് പന്ത് ഒറ്റക്കൈയിലൊതുക്കി! വിന്‍ഡീസ് താരത്തെ മടക്കിയ വിസ്മയ ക്യാച്ച്
സാകിബ് മഹ്മൂദ്, ഗസ് അറ്റ്കിന്സണ്, ബ്രൈഡണ്‍ കാര്‍സെ, ജാമി ഓവര്ട്ടണ് എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ജേക്കബ് ബേഥലും ടീമിലെത്തി. അദ്ദേഹത്തിന്റെ ആദ്യ ഐസിസി ടൂര്‍ണമെന്റായിരിക്കും വരാനിരിക്കുന്നത്. ജനുവരി 22നാണ് ഇന്ത്യക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. ഏകദിന പരമ്പര ഫെബ്രുവരി 6 മുതല്‍ 12 വരെ നടക്കും.
ഇംഗ്ലണ്ടിന്റെ ഏകദിന ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്, ജാമി സ്മിത്ത്, ജാമി ഓവര്ട്ടണ്, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്സണ്, ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട്.
ടി20 ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്, ജാമി സ്മിത്ത്, ജാമി ഓവര്ട്ടണ്, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്സണ്, റെഹാന് അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]