നടൻ ശിവകാര്ത്തികേയൻ അമരന്റെ വിജയത്തിളക്കത്തിലാണ്. ദ ഗോട്ടില്‍ ശിവകാര്ത്തികേയൻ അതിഥി താരമായും എത്തിയിരുന്നു. ദ ഗോട്ടിന്റെ സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകനായി ശിവകാര്ത്തികേയൻ വേഷമിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ് ഇപ്പോള്‍.
ഒരു അഭിമുഖത്തിലാണ് വെങ്കട് പ്രഭു തന്റെ മനസ് തുറന്നത്. ശിവകാര്‍ത്തികേയനുമായി എനിക്ക് ഒരു കമിറ്റ്മെന്റുണ്ടായിരുന്നു. അത് പക്ഷേ നിര്‍മാതാക്കളായ എജിഎസുമായിരുന്നു. ദ ഗോട്ടില്‍ അത് അവസാനിച്ചു. എന്നാല്‍ മുന്നേ സത്യജ്യോതി ഫിലിംസുമായും തനിക്ക് കമിറ്റ്സ്മെന്റുണ്ട്. അതില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നു. എന്തായാലും ശിവകാര്ത്തികേയൻ വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ വൻ വിജയമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷയും.
തിയറ്ററില്‍ മാത്രമല്ല ഒടിടിയിലും ശിവകാര്ത്തികേയൻ ചിത്രം അമരൻ വമ്പൻമാരെ വീഴ്ത്തിയാണ് മുന്നേറിയിരുന്നു ആദ്യമായിട്ടാണ് ശിവകാര്ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ടെന്നത് ചിത്രത്തിന്റെ വിജയത്തിന് . ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്. ശിവകാര്ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്.
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു നടൻ ശിവകാര്‍ത്തികേയന്റെ ഹിറ്റായ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്മാൻ എന്നിവരുമുണ്ടായിരുന്നു. തമിഴ്നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്കുമാര് പെരിയസ്വാമിയാണ് ശിവകാര്ത്തികേയൻ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
Read More: മാര്‍ക്കോയുടെ പോക്ക് എങ്ങോട്ടാണ്?, വീഴുന്നത് ആരൊക്കെ?, ഇന്നലെ ഞെട്ടിക്കുന്ന മുന്നേറ്റം, കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]