.news-body p a {width: auto;float: none;}
ഹെെദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിത്തിൽ തിരക്കിൽപ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. വീടിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം കല്ലും തക്കാളിയും വീട്ടിലേക്ക് എറിഞ്ഞു. ചെടിച്ചട്ടികൾ തല്ലിപ്പൊടിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് അതിക്രമിച്ച് കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ ആരാധകരോട് അഭ്യർത്ഥനയുമായി നടൻ അല്ലു അർജുൻ രംഗത്തെത്തിയിരുന്നു. തങ്ങളുടെ വികാരം ഉത്തരവാദിത്വത്തോടെ പ്രകടിപ്പിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമ കുറിപ്പിലൂടെയായിരുന്നു അഭ്യർത്ഥന.
‘നിങ്ങളുടെ വികാരപ്രകടനങ്ങൾ പക്വതയോടെയായിരിക്കണമെന്ന് ഞാൻ എന്റെ എല്ലാ ആരാധകരോടും അഭ്യർത്ഥിക്കുകയാണ്. ഓൺലൈനിലും ഓഫ്ലൈനിലും അധിക്ഷേപകരമായ പെരുമാറ്റമോ വാക്കുകളോ ഉണ്ടാവരുത്. ഫേക്ക് ഐഡിയും ഫേക്ക് പ്രൊഫൈലും ഉപയോഗിച്ച് എന്റെ ആരാധകരെന്ന പേരിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും. അത്തരം പോസ്റ്റുകൾ പങ്കുവയ്ക്കരുതെന്ന് എന്റെ ആരാധകരോട് അഭ്യർത്ഥിക്കുകയാണ്’- എന്നാണ് അല്ലു അർജുൻ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം വലിയ വിവാദമാവുകയും അല്ലു അർജുൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംഭവത്തിൽ നടനെ കുറ്റപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തുവരികയും ചെയ്തു. സംഭവ ദിവസം പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ പുഷ്പ 2 പ്രദർശിപ്പിച്ച തിയേറ്ററിൽ എത്തിയെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിന് ശേഷവും നടൻ സിനിമാ ഹാളിൽ നിന്ന് പുറത്തിറങ്ങിയില്ലെന്നും ഇതാണ് നിർബന്ധിച്ച് പുറത്താക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്നുമാണ് അദ്ദേഹം വിമർശിച്ചത്.