.news-body p a {width: auto;float: none;}
ചെന്നൈ: ജയിലറെ നടുറോഡിൽ വച്ച് യുവതി ചെരിപ്പൂരി തല്ലി. തമിഴ്നാട്ടിലാണ് സംഭവം. മധുര സെൻട്രൽ ജയിൽ അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ് യുവതി. ബാലഗുരുസ്വാമി യുവതിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം നടന്നത്. ഇതുകേട്ട യുവതി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു.
തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം യുവതി വീട്ടിൽ അറിയിക്കുകയായിരുന്നു. സ്ത്രീകളടക്കം വന്നാണ് വഴിയിലിട്ട് ജയിലറെ മർദ്ദിച്ചത് തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]