നവംബര്‍ മാസത്തെ ജനപ്രിയ നായികാ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളില്‍ ഒന്നാമത് തെന്നിന്ത്യൻ നടി സാമന്തയാണ്. സെപ്റ്റംബറിലും ഒന്നാം സ്ഥാനത്ത് സാമന്തയായിരുന്നു. രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് തന്നെയാണ് ഒക്ടോബറിലും.
നടി സാമന്ത സജീവമായിട്ട് അടുത്തിടെ സിനിമകള്‍ ചെയ്യുന്നില്ല. സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരമാണ് എന്നതാണ് നടി സാമന്തയ്ക്ക് ഗുണകരമാകുന്നത്. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ഇതിലൂടെ താരത്തിന് സാധിക്കുന്നു. സ്വന്തം നിലപാടുകള്‍ പറയാനും ഒരിക്കലും താരം മടിക്കാറില്ല എന്നതും സാമന്തയെ പ്രിയപ്പെട്ടവരാക്കുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ആര്‍ക്ക് എതിരെയായാലും താരം വിട്ടുവീഴ്ച ചെയ്യാറില്ല. അതിനൊപ്പം ലഭിക്കുന്ന കഥാപാത്രങ്ങളില്‍ ഓരോന്നിനും സ്വന്തം മുദ്ര ചാര്‍ത്താറുമുണ്ട്. നടി സാമന്ത തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയതും ചര്‍ച്ചയായിരുന്നു.
ആലിട ഭട്ടിന്റേതായി ബോളിവുഡ് ചിത്രമായി ഒടുവില്‍ ജിഗ്രയാണെത്തിയത്. വിജയം നേടാൻ ചിത്രത്തിന് ആയില്ലെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആലിയ ഭട്ടായിരുന്നു ഇന്ത്യൻ നായികാ താരങ്ങളില്‍ നേരത്തെ ഒന്നാമത് ഉണ്ടായിരുന്നതെന്നതും പ്രധാനമാണ്. എന്നാല്‍ സമീപകാലത്ത് തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
മലയാളി നടിയായ നയൻതാര മൂന്നാമതുള്ളപ്പോള്‍ താരങ്ങളില്‍ നാലാമത് സായ് പല്ലവിയുമാണെന്ന് പ്രത്യേകത. നയൻതാരയ്ക്കും സായ് പല്ലവിക്കും പിന്നിലായാണ് താരങ്ങളില്‍ ദീപിക പദുക്കോണ്‍ ഉള്ളതെന്നത് അട്ടിമറിയാണ്. ആറാം സ്ഥാനത്ത് തെന്നിന്ത്യയില്‍ നിന്നുള്ള താരം തൃഷയും ഏഴാമത് കാജല്‍ അഗര്‍വാളും ആണ്. തൊട്ടുപിന്നില്‍ രശ്മിക മന്ദാനയാണ്. ഒമ്പതാമത് ശ്രദ്ധാ കപൂറാണ് ഉള്ളത്. സ്ത്രീ 2 സിനിമയുടെ വിജയമാണ് ബോളിവുഡ് താരത്തിന് സഹായകരമായത്. എന്തായാലും ബോളിവുഡ് നായികമാരെ തെന്നിന്ത്യൻ താരങ്ങള്‍ പിന്നിലാക്കിയിട്ടുണ്ട്. വൻ വിജയമാണ് തെന്നിന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ രാജ്യത്ത് നേടുന്നതെന്നും പ്രധാനമാണ്. പത്താമത് കത്രീ കൈഫാണ് ഇടംനേടിയിരിക്കുന്നത്.
Read More: മാര്‍ക്കോയുടെ പോക്ക് എങ്ങോട്ടാണ്?, വീഴുന്നത് ആരൊക്കെ?, ഇന്നലെ ഞെട്ടിക്കുന്ന മുന്നേറ്റം, കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]