കുവൈത്ത് സിറ്റി രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയപ്പോഴാണ് മോദി, അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ സ്വദേശി യുവാക്കളെ നേരില്‍ കണ്ടത്.
രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവര്‍ത്തനം ചെയ്ത കോപ്പികളില്‍ മോദി ഒപ്പിട്ടു നല്കി. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവര്‍ത്തനം ചെയ്ത കോപ്പികള്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും ഈ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനുമുള്ള പരിശ്രമത്തിന് അബ്ദുള്ള അല്‍ ബാരൂണിനെയും അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ഉദ്യമങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ആഗോള ജനപ്രീതിയെ എടുത്തുകാട്ടുന്നചായും മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Read Also – 43 വർഷത്തിന് ശേഷം ആദ്യം; കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്
يسعدني أن أرى ترجمات عربية ل”رامايان” و”ماهابهارات”. وأشيد بجهود عبد الله البارون وعبد اللطيف النصف في ترجمات ونشرها. وتسلط مبادرتهما الضوء على شعبية الثقافة الهندية على مستوى العالم. pic.twitter.com/XQd7hMBj3u
— Narendra Modi (@narendramodi) December 21, 2024
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]