കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ.
കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന 6 ഭക്ഷണങ്ങൾ
ഉദാസീനമായ ജീവിതശെെലി മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോൾ വിവിധ രോഗങ്ങൾക്ക് ഇടയാക്കും.
കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ അല്ലെങ്കിൽ “മോശം” കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും.
നട്സുകളിൽ എൽ-അർജിനൈൻ സംയുക്തം അടങ്ങിയിരിക്കുന്നു. എൽ-അർജിനൈൻ രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കൊഴുപ്പുള്ള മത്സ്യത്തിൽ ഉയർന്ന അളവിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ട്രൈഗ്ലിസറൈഡുകൾ അളവ് കുറയ്ക്കും.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFAs) അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.
ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാൻ ഒലീവ് ഓയിൽ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]