.news-body p a {width: auto;float: none;}
കോട്ടയം: നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ (54) ആണ് മരിച്ചത്. എം സി റോഡിൽ പള്ളം മാവിളങ്ങിൽ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. അനീഷയുടെ മരുമകൻ നൗഷാദായിരുന്നു കാർ ഓടിച്ചിരുന്നത്. കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചു.നിയന്ത്രണം വിട്ട കാർ രണ്ട് തവണ തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ അനീഷ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കൊപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുടെ ആവശ്യത്തിനായി തൃശൂരിലേക്ക് പോകുകയായിരുന്നു സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]