.news-body p a {width: auto;float: none;}
ബ്രസീലിയ: തെക്കു കിഴക്കൻ ബ്രസീലിയൻ സംസ്ഥാനമായ മീനസ് സെറൈസിൽ ബസ് അപകടത്തിൽ 22 പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് തീപിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ച ശേഷമാണ് ബസിനുള്ളിൽ കുടുങ്ങിയ 22 പേരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കാനായത്. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞതായി അധികൃതർ പറയുന്നു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.