കൽപ്പറ്റ: ദുരന്തത്തിന് ശേഷം ആദ്യത്തെ മാസം മാത്രമാണ് 300 രൂപ സർക്കാരിൽ നിന്ന് ധനസഹായമായി ലഭിച്ചതെന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട സുബൈർ. തനിക്ക് 2 മക്കളായിരുന്നു. രണ്ടുമക്കളും ദുരന്തത്തിൽ മരിച്ചുവെന്ന് സുബൈർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മക്കളിൽ ഒരാളെ മാത്രമാണ് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തിയത്. ഇനിയും ഒരാളെ കണ്ടെത്താനുമുണ്ട്. ഭാര്യയുടെ വലതുകയ്യിനും കാലും ചലനശേഷി നഷ്ടപ്പെട്ടു. ജീവിതത്തിൽ ഇനിയെന്താണെ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തേ കേരളം പരിപാടിയിൽ സുബൈർ പറഞ്ഞു.
തന്റെ മക്കളെ മാത്രമല്ല, പത്തുമുപ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭാര്യയുടെ വലത് കയ്യിന് സർജറി ചെയ്തിരുന്നു. മറ്റു സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. കാലിന് സർജറി വേണമെന്ന് പറഞ്ഞു. എന്നാൽ ലക്ഷങ്ങൾ വേണം. വീട് പൂർണ്ണമായും നഷ്ടപ്പെട്ടു. നിലവിൽ വാടക വീട്ടിലാണ് താമസം. 300 രൂപ ഇതുവരേയും ലഭിച്ചില്ല. ജീവിതം എങ്ങനെ മുന്നോട്ട് പോവുമെന്ന് അറിയില്ലെന്നും സുബൈർ പറയുന്നു.
പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇന്ന്: എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല, നേരിയ പുരോഗതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]