.news-body p a {width: auto;float: none;}
താഴെയിറക്കുമെന്ന് എൻ.ഡി.പി നേതാവ്
ഒട്ടാവ: വീണ്ടും അധികാര നഷ്ടത്തിന്റെ വക്കിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖാലിസ്ഥാൻ അനുകൂലിയായ ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) ട്രൂഡോയെ പുറത്താക്കുമെന്നും രാജ്യത്ത് തിരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്നും പ്രഖ്യാപിച്ചു. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത ട്രൂഡോയുടെ ലിബറൽ പാർട്ടിയെ അധികാരത്തിൽ നിലനിറുത്തിയത് മുൻ സഖ്യകക്ഷിയായ എൻ.ഡി.പിയാണ്. ട്രൂഡോ പരാജയമാണെന്നും ശൈത്യകാല അവധിയ്ക്ക് ശേഷം ജനുവരി 27ന് പാർലമെന്റ് ചേരുമ്പോൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നും ജഗ്മീത് സിംഗ് അറിയിച്ചു. എൻ.ഡി.പി അവിശ്വാസ നീക്കവുമായി മുന്നോട്ടുപോയാൽ 9 വർഷമായി അധികാരത്തിലുള്ള ട്രൂഡോ പുറത്താകും.
സെപ്തംബറിൽ എൻ.ഡി.പി ട്രൂഡോ സർക്കാരിനുള്ള ഒദ്യോഗിക പിന്തുണ പിൻവലിച്ചിരുന്നു. 2025 വരെ ട്രൂഡോയെ അധികാരത്തിൽ നിലനിറുത്തുമെന്നായിരുന്നു കരാർ. എന്നാൽ, അവിശ്വാസ വോട്ടിലും മറ്റും ട്രൂഡോയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി സെപ്തംബറിൽ മുന്നോട്ടുവച്ച അവിശ്വാസ വോട്ടിനെ ട്രൂഡോ അതിജീവിച്ചത് എൻ.ഡി.പിയുടെ പിന്തുണയോടെയാണ്. ട്രൂഡോ രാജിവയ്ക്കണമെന്ന ആവശ്യം സ്വന്തം പാർട്ടിയിലും ഉയരുന്നുണ്ട്. എട്ട് മന്ത്റിമാരെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം ട്രൂഡോ മന്ത്റിസഭ പുനഃസംഘടിപ്പിച്ചിരുന്നു.
വേണ്ടത് 170 എം.പിമാരുടെ
പിന്തുണ
ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത 338 അംഗ പാർലമെന്റിൽ (ഹൗസ് ഒഫ് കോമൺസ്) ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് 153 സീറ്റുണ്ട്. കൺസർവേറ്റീവ് പാർട്ടി (119), എൻ.ഡി.പി (25), ബ്ലോക്ക് കീബെക്വ (33), ഗ്രീൻ (2), സ്വതന്ത്രർ (4). 2 സീറ്റ് ഒഴിവാണ്
അവിശ്വാസ വോട്ട് അതിജീവിക്കാൻ 170 എം.പിമാരുടെ പിന്തുണ വേണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബ്ലോക്ക് കീബെക്വ പാർട്ടി ഒക്ടോബറിൽ കൺസർവേറ്റീവ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. നേരത്തെ ഇവർ ട്രൂഡോയെ പിന്തുണച്ചിരുന്നു
കൺസർവേറ്റീവ് പാർട്ടി, എൻ.ഡി.പി, ബ്ലോക്ക് കീബെക്വ എന്നിവർ ഒന്നിച്ചാൽ ട്രൂഡോയുടെ പതനം ഉറപ്പ്
സമ്മർദ്ദം ശക്തമായാൽ അവിശ്വാസ വോട്ടിന് മുന്നേ ട്രൂഡോ രാജിവച്ചേക്കാം