.news-body p a {width: auto;float: none;}
സാൻഫ്രാൻസിസ്കോ: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന് (73) യു.എസിലെ സാൻഫ്രാൻസിസ്കോയിൽ അന്ത്യനിദ്ര. വ്യാഴാഴ്ച നടന്ന സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും ഡ്രം കലാകാരൻ ശിവമണി അടക്കം അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
സാക്കിറിനോടുള്ള ആദരസൂചകമായി ശിവമണിയുടെ നേതൃത്വത്തിലെ കലാകാരൻമാർ സംഗീതാർച്ചന നടത്തി. ശ്വാസകോശ രോഗമായ ഐഡിയോപതിക് പൾമണറി ഫൈബ്രിയോസിസ് ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു സാക്കിറിന്റെ അന്ത്യം.
ഇന്ത്യൻ സംഗീത ലോകത്തിന് അതുല്യ സംഭാവനകൾ നൽകിയ സാക്കിർ പ്രശസ്ത തബല വിദ്വാൻ ഉസ്താദ് അള്ളാ രഖയുടെ മകനാണ്. പദ്മശ്രീ (1988), പദ്മഭൂഷൺ (2002), പദ്മവിഭൂഷൺ (2023), സംഗീത നാടക അക്കാഡമി അവാർഡ് (1990) തുടങ്ങിയ ബഹുമതികൾ നൽകി സാക്കിറിനെ രാജ്യം ആദരിച്ചു.