.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഇടം നേടി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”. എക്സിലൂടെയാണ് ഒബാമ ഇക്കാര്യം പങ്കുവച്ചത്. ഒബാമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ചിത്രത്തിലെ നായികമാരായ ദിവ്യപ്രഭയും കനി കുസൃതിയും പങ്കുവച്ചു.
‘ ഒബാമയുടെ പ്രിയപ്പെട്ട സിനിമകളിൽ തങ്ങളുടെ സിനിമയും ഇടം നേടിയതിൽ അഭിമാനിക്കുന്നു. ഈ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി.” ദിവ്യപ്രഭയും കനിയും കുറിച്ചു. കാൻ ചലച്ചിത്രമേളയിൽ ഗ്രാൻ പ്രീ പുരസ്കാരം നേടിയതോടെ സിനിമ ആഗോള ശ്രദ്ധ നേടിയിരുന്നു.