ഓണ്ലൈൻ പണമിടപാടിന്റെ ഇക്കാലത്ത് വേഗത്തിൽ പൂർത്തിയാക്കാം എന്നതിനാൽ ക്യുആർ കോഡ് സ്കാൻ ചെയ്തുള്ള പണമിടപാടാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ തട്ടിപ്പുകാർ തക്കം പാർത്തിരിക്കുന്നതിനാൽ ഈ പണമിടപാടിൽ നല്ല ജാഗ്രത വേണം
ക്യുആർ കോഡ് സ്കാൻ ചെയ്തുള്ള പണം കൈമാറ്റം വളരെ എളുപ്പമുള്ളതാണ്. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ വലിയ അപകടമാണ്.
നാട്ടിലെ കടകളിലും മറ്റും ഉടമ അറിയാതെ വ്യാജന്മാർ ക്യുആർ കോഡിൽ കൃത്രിമം വരുത്താറുണ്ട്. ഇതോടെ വാങ്ങിയ സാധനത്തിന് നമ്മൾ നൽകുന്ന പണം എത്തുക വ്യാജന്റെ അക്കൗണ്ടിലാണ്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് സ്കാൻ ചെയ്യാമെന്ന അപരിചിതരുടെ സന്ദേശം കരുതിയിരിക്കണം. സ്വകാര്യ, അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാരുടെ കയ്യിലെത്തുന്ന സാഹചര്യം ഒഴിവാക്കാം.
സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് പണം നൽകുന്നത് റിസ്കാണ്. ഈ സാഹചര്യത്തിൽ യുപിഐ ഐഡി ചോദിച്ചറിഞ്ഞ് അതിലേക്ക് പണം കൈമാറുന്നതാണ് സുരക്ഷിതം.
ക്യുആർ കോഡ് സ്കാൻ ചെയ്ത് കഴിയുമ്പോൾ സ്ക്രീനിൽ തെളിയുന്ന വിശദാംശങ്ങൾ സസൂക്ഷ്മം നോക്കണം. സ്പെല്ലിംഗിൽ എന്തെങ്കിലും പിഴവോ മറ്റോ തോന്നിയാൽ ഉടമയോട് ഉടൻ ചോദിച്ച് ഉറപ്പുവരുത്തണം.
ഗൂഗിൾ പേ, ഫോണ് പേ തുടങ്ങിയവയിലൂടെയുള്ള ഇടപാടുകൾക്കായി പ്രത്യേകം ഒരു അക്കൗണ്ടിൽ 3000 രൂപയോ മറ്റോ ഇടുക. എന്തെങ്കിലും കാരണവശാൽ തട്ടിപ്പിനിരയായാലും ഭീമമായ തുക നഷ്ടമാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]