.news-body p a {width: auto;float: none;}
മുംബയ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സി 1-0ത്തിന് ചെന്നൈയിൻ എഫ്.സിയെ കീഴടക്കി. 8-ാം മിനിട്ടിൽ നിക്കോസ് കരേലിസാണ് മുംബയ്യുടെ വിജയഗോൾ നേടിയത്. ജയത്തോടെ മുംബയ് നാലാം സ്ഥാനത്തെത്തി. ചെന്നൈയി ലൻ ഒമ്പതാമതാണ്.
കേരളയും , കാലിക്കറ്റും ഓൾ ഇന്ത്യ മത്സരത്തിന്
ഹൈദരാബാദ്: സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വോളിബാൾ പുരുഷ ടൂർണമെന്റിൽ ഇന്നലെ ക്വാട്ടർ ഫൈനൽസിൽ കേരള സർവകലാശാല (25-13,25-17,25-16) മംഗ്ലൂർ സർവകലാശാലയെ കീഴടക്കി.
കാലിക്കറ്റ് സർവകലാശാല ( 25-23,25-17,27-29, 25-20) എം.ജി സർവകലാശാലയേയും തോൽപ്പിച്ചു. ഇതോടെ കാലിക്കറ്റ് സർവകലാശാലയും, കേരള സർവകലാശാലയും ഓൾ ഇന്ത്യ ടൂർണമെന്റ് കളിക്കാനുള്ള യോഗ്യത നേടി.
വിശ്വേശ്വര അണ്ണാ യൂണിവേഴ്സിറ്റി പ്രീ ക്വാർട്ടറിൽ
ചങ്ങനാശേരി: സൗത്ത് സോൺ ഇൻ്റർ യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം ദിനം വിശ്വേശ്വര സർവകലാശാല ബെൽഗാവ് കേരള സർവകലാശാലയെ (64-62)തോൽപിച്ചും അണ്ണാ സർവകലാശാല ഭാരതിയാർ സർവകലാശാലയെ (58-55) കീഴടക്കിയും പ്രീക്വാർട്ടറിൽ എത്തി,
അസംപ്ഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ചെന്നൈ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയെ പ (67-66) പ രാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ കടന്നു. നേരത്തെ ആതിഥേയരായ എംജി സർവകലാശാല ജെഎൻടിയു കാക്കിനടയെ (49-7) തോൽപ്പിച്ച് തങ്ങളുടെ ആദ്യ വിജയo നേട.
സിറ്റി പിന്നേം തോറ്റു
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ആസ്റ്റൺ വില്ലയോടും മാഞ്ചസ്റ്റർ സിറ്റി തോറ്റു. ഇന്നലെ നടന്ന മത്സരത്തിൽ 2-1ന് വില്ലയുടെ ജയം.ഡുറാനും റോജേഴ്സുമാണ് വില്ലയുടെ സ്കോറർമാർ. ഫോഡൻ സിറ്റിക്കായി ഒരു ഗോൾ മടക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യയ്ക്കിന്ന് ഫൈനൽ
ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി-20 ഏഷ്യാകപ്പിന്റെ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ7 മുതലാണ് മത്സരം.