മനുഷ്യന്റെ സാമൂഹിക / കുടുംബ ജീവിതം ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള് അമ്പരപ്പെടുന്നു. അത്തരമൊരു അത്യപൂര്‍വ്വമായ ഒരു വിവാഹ ബന്ധത്തെ കുറിച്ചതാണ് പറഞ്ഞ് വരുന്നത്. ബിഹാറി സ്വദേശിനിയും മൂന്ന് കുട്ടികളുടെ അമ്മയുമായ സഹര്‍ഷ, പുനർവിവാഹതയായി. സഹർഷയുടെ രണ്ടാം വിവാഹം നടത്തിക്കൊടുത്തതാകട്ടെ മൂന്ന് കുട്ടികളുടെ അച്ഛനായ ആദ്യ ഭര്‍ത്താവും.
സഹര്ഷയുടെയും ആദ്യഭര്ത്താവിന്റെതും പ്രണയവിവാഹമായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വർഷം 12 കഴിഞ്ഞു. ഇതിനിടെ മൂന്ന് കുട്ടികളും ജനിച്ചു. എന്നാല്‍, അടുത്ത കാലത്ത് സഹര്‍ഷ രണ്ട് കുട്ടികളുടെ അച്ഛനായ മറ്റൊരാളുമായി പ്രണയത്തിലായി. ഏവരെയും ഞെട്ടിച്ച് കൊണ്ട് ഇരുവരുടെയും വിവാഹം നടത്തികൊടുക്കാന്‍ സഹർഷയുടെ ആദ്യ ഭര്‍ത്താവ് തയ്യാറായെന്ന് മാത്രമല്ല, സഹര്ഷയുമായുള്ള വിവാഹം ബന്ധം വേര്‍പെടുത്താന്‍ തയ്യാറായ അദ്ദേഹം മുന്നില്‍ നിന്ന് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വധൂവരന്മാര് കൈകാര്യം ചെയ്യണമെന്നും താന്‍ ഇടപെടില്ലെന്നും ആദ്യ ഭര്‍ത്താവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
നിത്യയൗവനത്തിനായി ഒരു ദിവസം 50 ഗുളികൾ, ഒരു വർഷം ചെലവ് 16 കോടി; ബ്രയാൻ ജോൺസന്റെ വെളിപ്പെടുത്തൽ
सहरसा -तीन बच्चों की मां को दो बच्चों के पिता से हुआ प्यार, पति ने ही पत्नी की बॉयफ्रेंड से करा दी शादी; 12 साल पहले किया था लव मैरिज#Bihar #BiharNews pic.twitter.com/v0yPbgywOq
— FirstBiharJharkhand (@firstbiharnews) December 18, 2024
സ്ത്രീകളെ അധിക്ഷേപിച്ചാല്‍, അതിനി ഭര്‍ത്താവാണെങ്കിലും ശരി ‘ഒതുക്കാന്‍’ വൈറ്റ് മാഫിയ റെഡി
വിവാഹ ചടങ്ങുകള്‍ക്കിടെ പുതിയ ഭര്‍ത്താവ് സഹർഷയ്ക്ക് സിന്ദുരം ചാര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേസമയം വീഡിയോയില്‍ വരന്റെ കാലുകള്‍ പരസ്പരം കൂട്ടിക്കെട്ടിയിരിക്കുന്നതും കാണാം. ഫസ്റ്റ് ബിഹാര്‍ ജാർഖണ്ഡ് എന്ന എക്സ് ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ നിരവധി എക്സ് ഹാന്റിലുകളില്‍ നിന്നും വീഡിയോ വീണ്ടും പങ്കുവയ്ക്കപ്പെട്ടു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര് വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളുമായെത്തിയത്. വിവാഹ മോചനം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും അല്ലാത്ത പക്ഷം രണ്ടാം വിവാഹത്തിന് നിയമ സാധുത ഇല്ലെന്നും ചിലരെഴുതി. വിവാഹ മോചനത്തെക്കാള്‍ ഇതാണ് നല്ലതെന്ന് പാവപ്പെട്ട ഭര്‍ത്താവ് കരുതിക്കാണും എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇതാണോ ഭാവി തലമുറയ്ക്കുള്ള മാതൃക എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ ചോദ്യം.
വിമാനമോ അതോ ലോക്കല്‍ ട്രെയിനോ? വിമാനത്തിനുള്ളില്‍ വച്ചുള്ള യാത്രക്കാരുടെ പ്രവര്‍ത്തിക്ക് രൂക്ഷ വിമർശനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]