
ഭൂമി കുലുക്കത്തിന് പിന്നാലെ സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ 4000 ത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്ലാന്‍ഡ്. പ്രധാനമായും ഗ്രിന്‍ഡവിക് നഗരത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഏതാണ്ട് 4000 ത്തോളം ആളുകള്‍ താമസിക്കുന്ന നഗരത്തിലെ റോഡിലും ഭൂമിയിലും വലിയ വിള്ളത് രൂപപ്പെട്ടത് ആശങ്ക നിറച്ചു. ഇതിന് പിന്നാലെയാണ് നഗരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത്.
സാമൂഹിക മധ്യമങ്ങളില്‍ പ്രചരിച്ച് വീഡിയോകളില്‍ ഭൂമിയിലുള്ള ഇത്തരം വിള്ളലുകളില്‍ നിന്ന് ലാവകളില് നിന്നും ഉയരുന്നതിന് സാമനമായ നീരാവി ഉയരുന്നത് കാണാം. നേരത്തെ ഇറങ്ങിയ വീഡിയോകളില്‍ ചെറിയൊരു തടാകത്തോളം വിശാലമായ രീതിയില്‍ പരന്നൊഴുകുന്ന ലാവയെയും ചുവന്ന് തുടുത്ത ആകാശത്തെയും ചിത്രീകരിച്ചു. ഭൂ ചലനത്തെ തുടര്‍ന്ന് ഗ്രിന്‍ഡവിക് നഗരത്തിലെ വീടുകളില്‍ വിള്ളല്‍ വീണെന്നും റോഡികള്‍ മിക്കതും തകര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രിന്‍ഡവിക് നഗരം അഗ്നിപര്‍വ്വത ലാവയില്‍ നിന്നുള്ള ഭൂഷണിയിലാണെന്ന് പഠനങ്ങള്‍ പറയുന്നതായി 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രിന്‍ഡവികിന് സമീപ പ്രദേശമായ ഹഗഫെല്ലില്‍ ലാവ പറന്നൊഴുകുന്ന ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ചിത്രീകരിച്ചു.
അഗ്നിപര്‍വ്വതം സജീവമായതിന് പിന്നാലെ ഏതാണ്ട് നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി പിളര്‍ന്നതായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഗ്നിപര്‍വ്വതം ഇപ്പോഴും സജീവമാണെന്നും എപ്പോള്‍ വിസ്ഫോടനം അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ഐസ്ലാന്‍ഡ് കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. തുടര്‍ ഭൂചലനങ്ങളെയും തുടര്‍ന്ന് ഈ മാസം ആദ്യം ഐസ്ലാന്‍ഡിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ ലഗൂണ്‍ അടച്ച് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഭീതി പടര്‍ത്തി അഗ്നിപര്‍വ്വതം സജീവമായത്. കിഴക്കന്‍ സ്ലിന്‍ഞ്ചര്‍ഫെല്ലില്‍ ശക്തമായ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
Last Updated Dec 22, 2023, 3:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]