
ആശങ്കവിതച്ച് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു ; ഇന്നലെ മാത്രം 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ വൻ കുതിപ്പ്. ആശങ്കവിതച്ച് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനൊപ്പം മൂന്നു മരണവും റിപ്പോര്‍ട്ടു ചെയ്തു.ആശങ്കവേണ്ട കരുതലാണ് ഇപ്പോൾ പ്രധാനം.
കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആദ്യമായി കണ്ടെത്തിയ കേരളത്തില്‍ ഒരു മാസത്തിനകം 3000 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 2341 പേരാണ് പോസിറ്റീവായി കഴിയുന്നത്. സംസ്ഥാനത്ത് ഗുരുതര സാഹചര്യമില്ലെന്നും മുൻ കരുതല്‍ മതിയെന്നും ഇതുവരെ ഒരാളില്‍ മാത്രമേ ജെഎൻ1 കണ്ടെത്തിയിട്ടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]