
പാൾ- സഞ്ജു സാംസന്റെ സെഞ്ചുറി മികവിൽ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 78 റൺസിന് തോൽപ്പിച്ച ഇന്ത്യ പരമ്പരയും സ്വന്തമാക്കി, 2-1. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 296 റൺസെടുത്തപ്പോൾ ആതിഥേയരുടെ പോരാട്ടം 218 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗിന്റെ നേതൃത്വത്തിലാണ് പ്രോട്ടിയേഴ്സ് ബാറ്റിംഗ് നിരയെ ഇന്ത്യ തകർത്തത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ സഞ്ജു (108) തന്നെയാണ് ഇന്ത്യയുടെ വിജയശിൽപി. തിലക് വർമ (52) അർധസെഞ്ചുറി നേടിയപ്പോൾ, റിങ്കു സിംഗ് 38 റൺസെടുത്തു. ആവേശ് ഖാനും, വാഷിംഗ്ടൺ സുന്ദറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.