
ഗവര്‍ണര്‍- എസ്എഫ്ഐ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരത്ത് ഇന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയ്ക്ക് സമീപത്തുവച്ച് ഗവര്‍ണറെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി കാട്ടിയത്. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. (SFI Black Flag Protest against Governor at Thiruvananthapuram )
കരിങ്കൊടി പ്രതിഷേധത്തിനുശേഷം മാധ്യമങ്ങളെ കാണവേ മുഖ്യമന്ത്രിയ്്ക്ക് നേരെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. തന്റെ കാര്‍ ആക്രമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗുണ്ടകളെ അയയ്ക്കുന്നതായി ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തയാളുമായി താന്‍ ഒരുതരത്തിലുമുള്ള സംവാദത്തിനും ഇല്ലെന്ന് ഗവര്‍ണര്‍ പറയുന്നു. തനിക്കെതിരായ ആക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയാന്‍ താനില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. താന്‍ പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവെന്നത് മുഖ്യമന്ത്രിയുടെ വാദമാണ്. രാഷ്ട്രപതിയ്ക്ക് കത്തയയ്ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അധികാരമുണ്ട്. സര്‍ക്കാരും എസ്എഫ്ഐക്കാരും മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: SFI Black Flag Protest against Governor at Thiruvananthapuram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]