ദളപതി വിജയ്യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപിച്ചു.
വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമയുടെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസാണ് പുതിയ വിവരം പുറത്തുവിട്ടത്. ഡിസംബർ 27-ന് മലേഷ്യയിലെ ക്വലാലംപൂർ ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഓഡിയോ ലോഞ്ച് നടക്കുക.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരടങ്ങുന്ന ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
വെങ്കട്ട് കെ നാരായണൻ കെവിഎൻ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ്യുടെ എക്കാലത്തെയും മികച്ച ഹിറ്റുകൾ സമ്മാനിച്ച സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥികളായി എത്തുമെന്നും ന്യൂസ്കേരള.നെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചിത്രം ജനുവരി 9-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനിൽ അരശ്, കലാസംവിധാനം: വി.
സെൽവകുമാർ, നൃത്തസംവിധാനം: ശേഖർ, സുധൻ, ഗാനരചന: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

