തൃശൂർ: അതിരപ്പിള്ളിയിൽ പള്ളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഒന്നാം ഡിവിഷനിലെ സെയിന്റ് സെബാസ്റ്റ്യൻ പള്ളിയാണ് കാട്ടാന തകർത്തത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. പള്ളിയുടെ വാതിൽ തകർത്ത് അകത്ത് കടന്ന കാട്ടാന, അടുക്കളയിലെ ഗ്രില്ലുകളും ഫർണിച്ചറുകളും നശിപ്പിച്ചു.
സാധാരണയായി ഞായറാഴ്ചകളിൽ മാത്രം തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളിയായതിനാൽ വൻ ദുരന്തം ഒഴിവായി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

