
.news-body p a {width: auto;float: none;} തിരുവനന്തപുരം : വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചർച്ച നടത്തും. നാളെ വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചർച്ചയിൽ എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
സമരം അവസാനിപ്പിക്കണമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി സമരസമിതിയോട് ആവശ്യപ്പെട്ടേക്കും. ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചത് നിയമ പരിരക്ഷയ്ക്കാണെന്ന് സമരക്കാരെ അറിയിക്കും.
ആരെയും ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പുനൽകും. മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ജസ്റ്റിസ് സി.
എൻ രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായിട്ടുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ ഇന്ന് തീരുമാനമെടുത്തിരുന്നു. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും മന്ത്രിമാരായ കെ .രാജൻ, പി .രാജീവ്, വി.
അബ്ദുറഹിമാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുനമ്പം വിഷയത്തിലെ ഉന്നതതല യോഗത്തിനുശേഷമാണ് നിർണായക തീരുമാനം മന്ത്രിമാർ അറിയിച്ചത്.
പെട്ടെന്ന് ഒരു തീരുമാനം എടുത്താൽ താമസക്കാർക്ക് തിരിച്ചടി ഉണ്ടാകും.അതുകൊണ്ട് ആണ് ജുഡീഷ്യൽ കമ്മീഷനെ വെച്ചത്.മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ പരിശോധിക്കും. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്നും മന്ത്രിമാർ അറിയിച്ചു.
അതേസമയം, സർക്കാർ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും മുനമ്പം സമരസമിതി ഭാരവാഹികൾ അറിയിച്ചു. സർക്കാർ തീരുമാനം വന്നതിന് പിന്നാലെ മുനമ്പത്ത് സമരക്കാർ പ്രതിഷേധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]