
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ആദ്യഗാനം ബാൻ ചെയ്ത് യുട്യൂബ്. ‘ബ്ലഡ്’ എന്ന ഗാനം എക്സ്ട്രീം വൈലൻസ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് യുട്യൂബ് നടപടിയെന്ന് അണിയറപ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ. നിർദ്ദേശങ്ങൾ പാലിച്ച് ഗാനം ഉടൻ റിലീസ് ചെയ്യുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ഇന്നായിരുന്നു മാർക്കോയുടെ ആദ്യഗാനം റിലീസ് ചെയ്തത്. പുറത്തിറങ്ങി മുപ്പത് മിനിറ്റിനുള്ളിൽ തന്നെ ഗാനം യുട്യൂബ് ബാൻ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ബ്ലഡ് ഗാനം കണ്ടവരെല്ലാം ഗംഭീര അഭിപ്രായം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]