
തൃശ്ശൂർ: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. മാരാത്ത് ക്ഷേത്രത്തിന് സമീപം തുപ്രാടൻ സുകുമാരൻ ഭാര്യ 60 വയസുള്ള ശോഭനയാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ ആറ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശോഭനയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]