
ദുബായ്: യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും സുപ്രധാന നിർദ്ദേശവുമായി ആർടിഎ. നംവബർ 24 ഞായറാഴ്ച നടക്കാനിരിക്കുന്ന ദുബായ് റൺ ചലഞ്ചിന്റെ ഭാഗമായി ദുബായ് നഗരത്തിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് ആർടിഎ അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് റോഡ് അടച്ചിടുക. ഈ കാലയളവിൽ വാഹനമോടിക്കുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ വഴികളും ഏർപ്പാട് ചെയ്തിട്ടുണ്ട്.
അടച്ചിടുന്ന റോഡുകളുടെ വിശദാംശങ്ങൾ
ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡ്.
ഷെയ്ഖ് സായിദ് റോഡിനും അൽ ബൂർസ സ്ട്രീറ്റിനും ഇടയിലുള്ള അൽ സുക്കൂക്ക് സ്ട്രീറ്റ്.
ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ നിന്നുള്ള വൺവേ.
യാത്രക്കാർക്കുള്ള ബദൽ റോഡുകൾ
ഫിനാൻഷ്യൽ സെന്റർ റോഡ് (മുകളിലത്തേത്)
സബീൽ പാലസ് സ്ട്രീറ്റ്
അൽ മുസ്തഖ്ബാൽ റോഡ്
അൽ വാസൽ റോഡ്
അൽ ഖൈൽ റോഡ്
അൽ ബദാ സ്ട്രീറ്റ്
യുഎഇയിലുള്ളവർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാനും കാലതാമസം ഒഴിവാക്കാൻ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]