
.news-body p a {width: auto;float: none;}
ന്യൂഡൽഹി: ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവിക സേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ചു. ഗോവൻ തീരത്താണ് അപകടമുണ്ടായത്. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ 11പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ കാണാതായി. ആറ് കപ്പലും വിമാനങ്ങളും ഉപയോഗിച്ച് പ്രദേശത്ത് നാവികസേന വ്യാപകമായ തെരച്ചിൽ തുടരുകയാണ്.
ഗോവൻ തീരത്ത് നിന്ന് 70 നോട്ടക്കൽ മൈൽ അകലെ മാർത്തോമ എന്ന ബോട്ടും സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മുംബയ് മാരിടൈം റെസ്ക്യു കോ ഓർഡിനേഷൻ സെൻഡറുമായി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഉൾപ്പെടെ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ് ‘, അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]