
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയില്‍ പതറുകയാണ്. 10 റണ്‍സുമായി റിഷഭ് പന്തും നാലു റണ്ണോടെ ധ്രുവ് ജുറെലും ക്രീസില്‍. യശസ്വി ജയ്സ്വാൾ, മലയാളി താരം ദേവ്ദത്ത് പടിക്കൽ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത് ആദ്യ ദിനം ലഞ്ചിന് മുമ്പ് നഷ്ടമായത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ മക്സ്വീനിക്ക് ക്യാച്ച് നല്കി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ജയ്സ്വാളിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. രണ്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം പടിക്കല്‍ പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും സ്റ്റാര്‍ക്കിന്റെയും ഹേസല്‍വുഡിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പതറി. ഒടുവില്‍ 23 പന്ത് നേരിട്ട പടിക്കല്‍ റണ്ണൊന്നുമെടുക്കാതെ ഹേസല്‍വുഡിന് മുന്നില്‍ വീണു. ഓസീസ് പേസര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട രാഹുലാണ് ഇന്ത്യയെ രണ്ടക്കം കടത്തിയത്.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളുടെ 77 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യം; അപൂർവനേട്ടവുമായി കമിന്‍സും ബുമ്രയും
രാഹുലും കോലിയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹേസല്‍വുഡിന്റെ അപ്രതീക്ഷിത ബൗണ്‍സിന് മുന്നില്‍ കോലി(5) വീണു. 12 പന്തില്‍ അഞ്ച് റണ്ണെടുത്ത കോലിയെ സ്ലിപ്പില്‍ ഉസ്മാന് ഖവാജ കൈയിലൊതുക്കുകയായിരുന്നു. ഓസീസ് പേസര്‍മാരുടെ പന്തുകളെ മികച്ച രീതിയില്‍ നേരിട്ട രാഹുലാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. എന്നാല്‍ ആദ്യ ദിനം ലഞ്ചിന് തൊട്ടു മുമ്പ് രാഹുലിനെ(26) കൂടി മടക്കി മിച്ചൽ സ്റ്റാര്‍ക്ക് ഇന്ത്യയ്ക്ക് നാലാം പ്രഹരമേല്‍പ്പിച്ചു. സ്റ്റാര്‍ക്കിന്റെ പന്ത് രാഹുലിന്റെ ബാറ്റിലാണോ ബാറ്റ് പാഡിലാണോ തട്ടിയതെന്ന് സംശയമുണ്ടായിരുന്നെങ്കിലും ടിവി അമ്പയര്‍ രാഹുലിനെ ഔട്ട് വിധിക്കുകയായിരുന്നു. 74 പന്ത് നേരിട്ട രാഹുല്‍ മൂന്ന് ബൗണ്ടറിയടക്കം 26 റണ്‍സെടുത്ത് മടങ്ങി.
No matter how much technology is used in cricket, till humans are there in decision making, mistakes will keep happening, given not out on field, overturned without any conclusive evidence, poor call from third umpire as usual against KL Rahul & India 😏#INDvsAUS | #BGT2025 pic.twitter.com/6GxCkrwxM5
— Kriti Singh (@kritiitweets) November 22, 2024
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നര്‍മാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരേയൊരു സ്പിന്നറായി പ്ലേയിംഗ് ഇലവനിലെത്തി. പേസ് ഓള് റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ പേസര്‍മാരായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയുമാണ് ടീമിലെത്തിയത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]