
ധനുഷിനെതിരെ നയൻതാര നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായി മാറിയിരുന്നു. നാനും റൗഡി താൻ സിനിമയിലെ രംഗങ്ങള്‍ നയൻതാരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ധനുഷ് നിര്‍മിച്ച ചിത്രത്തിലെ ബിടിഎസ് രംഗങ്ങള്‍ ഉപയോഗിക്കാൻ അനുമതി നയൻതാരയ്ക്ക് ലഭിച്ചില്ല. വിഘ്നേശ് ശിവൻ സ്വന്തമായി ചിത്രീകരിച്ച രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ ധനുഷ് കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു .തുടര്‍ന്നാണ് നയൻതാര ധനുഷിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന ആളാണ്. ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം എന്നും പറഞ്ഞിരുന്നു ധനുഷ്. വിവാദങ്ങള്‍ക്കിടെ നയൻതാരയും ധനുഷും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിന്റെ റിപ്പോര്‍ട്ടും ചര്‍ച്ചയാകുകയാണ്. ഇരുവരും മുഖം തിരിച്ച് ഇരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തെന്നിന്ത്യയുടെ നയൻതാരയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അടുത്തിടെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സെന്തില്‍ നള്ളസാമിയുടെ സംവിധാനത്തിലുള്ള രക്കായിയുടെ ടീസറാണ് പുറത്തുവിട്ടത്. ഗൗതം രാജേന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ സംഗീതം ഗോവിന്ദ് വാസന്തയാണ്. കലാസംവിധാനം എ രാജേഷ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്ദ്ധൻ, ഏകൻ ഏകാംബരം, സ്റ്റണ്ട് ഡയറക്ടര്‍ സ്റ്റണ്ണര്‍ സാം, കോസ്റ്റ്യൂമര്‍ രാജൻ, മേക്കപ്പ് പ്രകാശ്, വിഎഫ്എക്സ് സൂപര്‍വൈസര്‍ മോനീഷ്, വിഎഫ്എക്സ് ഹോക്സ് ഫോക്കസ്, ഓഡിയോഗ്രങി സുരെൻ ജി, സഹ സംവിധാനം ആര് മുരുദേശൻ, ജ്ഞാനരാജ്, ഹരി ഗോവിന്ദ്, ഗോകുല്‍ വേലുസാമി, മഹിരാജ്, ജെയസൂര്യൻ, ബാല വെല്‍സെൻ എന്നിവരുമാണ്.
Dhanush & Lady Superstar at a Wedding Today 😉😝
pic.twitter.com/8oMidnnlUX
— Christopher Kanagaraj (@Chrissuccess) November 21, 2024
തെന്നിന്ത്യയുടെ നയൻതാര നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് . മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്തതാണ് അന്നപൂരണി.
നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്ക്കൊപ്പം പ്രധാന വേഷങ്ങളിലുണ്ടാകുമ്പോള്‍ പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം ആര് ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനും ആണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്സിന്റെ ബാനറില്‍ ആണ്.
Read More: ദീപിക പദുക്കോണിനെ പിന്നിലാക്കി നയൻതാര, തെന്നിന്ത്യൻ നായിക വീണ്ടും ഒന്നാം സ്ഥാനത്ത്, ബോളിവുഡിനെ ഞെട്ടിച്ച് നടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]