
മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നരകിലോ സ്വർണം കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്കൂട്ടറിൽ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറിലുളള സംഘം പിന്തുടരുന്നത് ദൃശ്യങ്ങളിലുണ്ട്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്.ജ്വല്ലറി മുതൽ തന്നെ കാർ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവർത്തിച്ചത്. വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പാണ് ആക്രമണമുണ്ടായത്. സ്കൂട്ടർ ഇടിച്ച് വീഴ്ത്തി, നിലത്ത് വീണവരുടെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ചു. അതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വർണ്ണമടങ്ങിയ ബാഗും സ്കൂട്ടറിന്റെ ഡിക്കിയിലുണ്ടായിരുന്ന ബാഗും കൊളളയടിക്കുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുളളതെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്.
മലപ്പുറത്ത് വൻ കവർച്ച; ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി, 3.5 കിലോ സ്വർണം കവർന്നു
കവർച്ചയും സ്വർണ്ണവിലയും കൂടിയതോടെയാണ് ഇവർ സ്വർണ്ണം ദിവസേനെ വീട്ടിലേക്ക് കൊണ്ടുവരാൻ തുടങ്ങിയത്. രാവിലെ വീണ്ടും ഷോപ്പിലേക്ക് കൊണ്ടുപോകും. ഈ വിവരം മനസിലാക്കിയെത്തിയ സംഘമാണ് കൊളള നടത്തിയതെന്നാണ് വിലയിരുത്തൽ.
‘സുരേഷ് ഗോപി ജയിച്ചത് മതവികാരം ഇളക്കിവിട്ട്’, തൃശൂർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ഹർജി; ഇന്ന് പരിഗണിക്കും
ഇന്നലെ രാത്രിയാണ് പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവമുണ്ടായത്. പെരിന്തൽമണ്ണ ടൗണിൽ രാത്രിയാണ് കവർച്ചയുണ്ടായത്. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച നടന്നത്. ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിലെത്തിയ സംഘം സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയത്. പരിക്കുകളോടെ യൂസഫും ഷാനവാസും ചികിത്സയിലാണ്. ഡ്രൈവർ അടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നത്. ആക്രമിച്ച മൂന്നു പേരും മുഖം മൂടിയും ധരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]