
മലപ്പുറം: വണ്ടൂർ കെഎസ്ഇബി ഓഫീസിൽ ജീവനക്കാരന് മർദ്ദനമേറ്റു. ലൈൻമാൻ സുനിൽ ബാബുവിനാണ് മർദ്ദനമേറ്റത്. കറണ്ട് ചർജ് അടക്കാൻ ഫോൺ വിളിച്ച് അവശ്യപ്പെട്ടതിൽ പ്രകോപിതനായി തച്ചു പറമ്പൻ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്. കൈയിൽ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മർദനമേറ്റ സുനിൽ ബാബുവിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സക്കറിയ സാദിഖിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]