
കൊച്ചി: ലുലു ഹൈപ്പർ മാർക്കറ്റിന്റെ നേതൃത്വത്തിൽ ബ്യൂട്ടി ഫെസ്റ്റ്. ഈ നവംബർ 28 മുതൽ ഡിസംബർ 8 വരെ കൊച്ചി ലുലു മാളിലാണ് ബ്യൂട്ടി ഫെസ്റ്റ് നടക്കുക. പതിനെട്ട് വയസ്സിനും മുപ്പതു വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ലുലു ബ്യൂട്ടി ഫെസ്റ്റിൽ പങ്കെടുക്കാം. വിജയികൾക്ക് നാലു ലക്ഷത്തോളം രൂപയുടെ ക്യാഷ് അവാർഡുകൾ ലഭിക്കും.
ബ്യൂട്ടി ഫെസ്റ്റിനു തെരഞ്ഞെടുക്കുന്ന മത്സരാർത്ഥികളുടെ ലൈവ് ഗ്രൂമിങ് സെഷനും ലൈവ് മേക്കോവറും സ്റ്റൈലിങ്ങും നടക്കും. ഇതിൽ നിന്നും ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ വേദിയിൽ ലുലു ബ്യൂട്ടി ക്വീൻ, ലുലു ബ്യൂട്ടി മാൻ എന്നിവരെ തെരഞ്ഞെടുക്കും. ലൈവ് ഗ്രൂമിങും മേക്കോവറും തൽസമയം കാണുന്ന വിധത്തിലാണ് ബ്യൂട്ടി ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി ലുലു മാളിലെത്തി നേരിട്ടു രജിസ്റ്റർ ചെയ്യുകയോ www.lulubeautyfest.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. കൂടാതെ 8848001379 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 28 ആണ്.
ലുലു ബ്യൂട്ടി ഫെസ്സ്റ്റിന്റെ ലോഗോ പ്രകാശനം സിനിമ താരം അപർണ ദാസ് നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു സെൻട്രൽ ബയ്യിങ് റഫീഖ് അബ്ദുൽ കരീം, കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ് എന്നിവർ പങ്കെടുത്തു. മികച്ച ബ്യൂട്ടി പ്രോഡക്ടുകൾക്ക് ലുലു ഹൈപ്പർമാർക്കെറ്റിൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്നും അറിയിച്ചു.
3 കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനിടെ അപൂർവ്വ സങ്കീർണത, അമ്മ മരിച്ചെന്ന് ഡോക്ടർമാർ; 45 മിനിറ്റിന് ശേഷം അത്ഭുതം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]