മലപ്പുറം: ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്ട്രേറ്റിനെതിരെ നടപടി. തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ കെ ലെനിൻദാസിനെതിരെയാണ് നടപടി. അഭിഭാഷകർ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്കരിച്ച് പ്രതിഷേധിച്ചതോടെയാണ് മജിസ്ട്രേറ്റിനെ സ്ഥലം മാറ്റിയത്. അഡീഷണൽ മുൻസിഫ് കോടതി ജഡ്ജിയായി തിരൂരിൽ നിന്ന് കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്.
മജിസ്ട്രേറ്റ് ജാതീയമായടക്കം അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് സമരത്തിലായിരുന്നു. തിരൂരിലെ അഭിഭാഷകർക്ക് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ബാർ അസോസിയേഷനുകളും കോടതി ബഹിഷ്കരിച്ച് സമരം ചെയ്തിരുന്നു. ഇതോടെയാണ് മജിസ്ട്രേറ്റിനെ സ്ഥലംമാറ്റിയത്.
Last Updated Nov 22, 2023, 2:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]