കണ്ണൂർ: നവകേരള സദസ്സിലെ മട്ടന്നൂരിലെ വേദിയിൽ കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 21പേരാണ് നവകേരള സദസ്സിൽ ഉള്ളതെങ്കിലും 3പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. ആ ക്രമീകരണതിന് മട്ടന്നൂരിൽ കുറവ് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു.
വിവാദമായതോടെ പിൻമാറ്റം; വിഡി സതീശന്റെ മണ്ഡലത്തിലെ പറവൂർ നഗരസഭ നവകേരളസദസിന് പണം നൽകില്ല
അതേസമയം, നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയെന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നായിരുന്നു നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ മലപ്പുറത്ത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
Last Updated Nov 22, 2023, 6:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]