തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്കുന്ന ബീ എ സാന്റാ പദ്ധതി ഇത്തവണയും നടപ്പാക്കുമെന്ന് കളക്ടര്‍ ജെറാമിക്ക് ജോര്‍ജ്. പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ളവര്ക്ക് കുട്ടികള്‍ തന്നെ ആഗ്രഹം പറഞ്ഞ സമ്മാനങ്ങള്‍ വാങ്ങി, തിരുവനന്തപുരം കളക്ടറേറ്റിന്റെ അഡ്രസില്‍ അയ്ക്കാമെന്ന് കളക്ടര്‍ അറിയിച്ചു. സമ്മാനങ്ങള്‍ ഡിസംബര്‍ 25ന് കുട്ടികള്‍ക്ക് കൈമാറും.
കളക്ടറുടെ കുറിപ്പ്: ജില്ലയിലെ വിവിധ ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്കുവാന് തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ബഹുജന സഹകരണ പ്രവര്‍ത്തനമാണ് ബീ എ സാന്റാ. കഴിഞ്ഞ വര്‍ഷം ശ്രീ ചിത്രാ പുവര്‍ ഹോം കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ച നൂറോളം സമ്മാനങ്ങള്‍ പബ്ലിക് വിഷ്ലിസ്റ്റ് ആയി ഇടുകയും, കേരളത്തിനകത്തും പുറത്തും നിന്നുമായി സുമനസ്സുകള്‍ ഈ സമ്മാനങ്ങള്‍ വാങ്ങി അയയ്ക്കുകയും ചെയ്തു. ഈ വിജയകരമായ നിര്‍വഹണത്തെ തുടര്‍ന്ന് ഈ ക്രിസ്മസ് കാലവും പുഞ്ചിരികള്‍ നിറക്കുവാനായി ബീ എ സാന്റാ രണ്ടാം ഘട്ട പദ്ധതി ആവിഷ്കരിക്കുകയാണ്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, നിങ്ങള്‍ക്ക് പോസ്റ്റിനൊപ്പം നല്കുന്ന Amazon Wishlist-ല്‍ നിന്ന് കുട്ടികള്‍ തന്നെ ആഗ്രഹം പറഞ്ഞ സമ്മാനങ്ങള്‍ വാങ്ങി, നല്‍കിയിരിക്കുന്ന തിരുവനന്തപുരം കളക്ടറേറ്റിന്റെ അഡ്രസ്സിലേക്ക് അയക്കാവുന്നതാണ്. ഈ സമ്മാനങ്ങള്‍ ഡിസംബര്‍ 25ന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറുന്നു. നമുക്കെല്ലാവര്‍ക്കും കൈകോര്‍ത്ത് ബീ എ സാന്റാ ഒരു വലിയ വിജയമാക്കി മാറ്റം…നിങ്ങള്‍ക്ക് ഒരു കുട്ടിയുടെ പുഞ്ചിരിയുടെ കാരണമാകാം…ഈ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ മധുരം ആസ്വദിക്കാം..
സമ്മാനങ്ങള്‍ അയക്കേണ്ട വിലാസം: Geromic George IAS, District Collector, Collectorate, 2nd floor civil station building, civil station road, Kudappanakkunnu, Thiruvananthapuram, Kerala. PIN – 695043. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645 947 934, 9496 996 799.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]