മലപ്പുറം: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മത പ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവിയാണ് അറസ്റ്റിലായത്. നിരന്തരമായി പീഡിപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതിക്രമം പതിവായതോടെ കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വഴിക്കടവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി.
Last Updated Nov 22, 2023, 5:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]