
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക മൊഴി. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് ഗൾഫിൽ വെച്ച് 77 ലക്ഷം കൈമാറിയെന്ന് പ്രവാസി വ്യവസായി ജയരാജൻ ഇഡിക്ക് മൊഴി നൽകി. കരുവന്നൂർ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയത്, അരവിന്ദാക്ഷന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെപ്പറ്റി സതീഷ് പറഞ്ഞു. ഇങ്ങനെയാണ് പണം നൽകിയത്. സതീഷ് കുമാറിന്റ് സഹോദരന് ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം ഇവിടേക്ക് എത്തിച്ചത്. ഈ പണം തിരികെ കിട്ടിയില്ലെന്നാണ് ജയരാജന്റെ മൊഴി, അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിലാണ് ഇഡി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രവാസി വ്യവസായി ജയരാജനെ ഇ ഡി മൊഴിയെടുത്ത് വിട്ടയച്ചു. കൊച്ചി ഓഫിസിൽ വെച്ചായിരുന്നു മൊഴി എടുക്കൽ.
Last Updated Nov 22, 2023, 12:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]