
ദില്ലി: രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാൻ എൻസിആർടി വിദഗ്ദ സമിതിയുടെ ശുപാർശ.
ക്ലാസിക്കൽ ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും ഉൾപ്പെടുത്തുക. എൻസിആർടി പാഠ പുസ്തക പരിഷ്കരണത്തിനായി നിയോഗിച്ചവിദഗ്ദ സമിതിയുടേതാണ് ശുപാർശ.
ഭരണഘടനയുടെ ആമുഖം ക്ലാസുകളിലെ ചുമരുകളിൽ പതിപ്പിക്കാനും നിർദേശമുണ്ട്. നേരത്തെ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള ശുപാർശ വിവാദമായിരുന്നു.
ഈ തീരുമാനത്തെ കേരളം എതിർത്ത് രംഗത്ത് വന്നിരുന്നു. പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്നും തള്ളിക്കളയുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുകയാണ്.
ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്.
അക്കാദമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ‘എ സി മൊയ്തീനും പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴി; സംസ്ഥാന സെക്രട്ടറി മറുപടി പറയണം’: അനിൽ അക്കര ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശ്നങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാ വെട്ടി മാറ്റുകയാണ്.
പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ എസ്സിഇആർടി പുസ്തകങ്ങൾ ആണ് കേരളം ഉപയോഗിക്കുന്നത്.
അതങ്ങനെ തന്നെ തുടരുമെന്നും മന്ത്രി വിശദമാക്കിയിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കേന്ദ്രം വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന കാര്യങ്ങൾ സർക്കാരിനോട് ആലോചിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. https://www.youtube.com/watch?v=Ko18SgceYX8 Last Updated Nov 21, 2023, 6:28 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]