തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയിലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍. ലഭിച്ച പരാതികള്‍ കൈപ്പറ്റി സുരക്ഷിതമായി മാറ്റിയതിന് ശേഷം ഉപേക്ഷിച്ച കവറുകളുടെ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാനും നവകേരള സദസ്സിനെ കരിവാരിത്തേയ്ക്കാനുമാണ് വ്യാജപ്രചാരകരുടെ ശ്രമമെന്നും സര്‍ക്കാര്‍ അറിയിച്ചു.
”കവറോടെ ലഭിക്കുന്ന പരാതികള്‍ കവര്‍ ഒഴിവാക്കി ഫയലാക്കുകയാണ് ചെയ്യുന്നത്. ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും രസീതും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്. നുണ പ്രചരണങ്ങളെയൊക്കെ അതിജീവിച്ച് ജനങ്ങള്‍ അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനായി നവകേരള സദസ്സിലേയ്ക്ക് ഒഴുകിയെത്തുകയാണ്. തികച്ചും പ്രൊഫഷണലായാണ് നവകേരള സദസ്സില്‍ പരാതികള്‍ സ്വീകരിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. അതിനായി പ്രത്യേക കൗണ്ടറുകള്‍ ഓരോ സ്ഥലത്തും ഒരുക്കിയിട്ടുണ്ട്. തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.” മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
”ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in വെബ്സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്കിയാല് മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പുതല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും.” അപേക്ഷകന് ഇടക്കാല മറുപടിയും നല്കുന്ന തരത്തിലാണ് പ്രവര്‍ത്തനമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യ-ഓസ്ട്രേലിയ ടി20; കര്‍ശന നിര്‍ദേശങ്ങളുമായി തിരുവനന്തപുരം നഗരസഭ
Last Updated Nov 21, 2023, 6:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]