
തിരുവനന്തപുരം : കേരള മാരിടൈം ബോർഡിൽ ഓഡിറ്റ് നടത്തണമെന്ന് എജി ആവശ്യം സർക്കാരും ബോർഡും തള്ളി. കേരള മാരിടൈം ആക്ട് പ്രകാരം നേരിട്ട് ഓഡിററ് നടത്താൻ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് എതിർത്തത്. കിഫ് ബിയിലെ ഓഡിറ്റ് സർക്കാർ എതിർത്തിന് പിന്നാലെയാണ് മറ്റൊരു സ്ഥാപനത്തിൽ കൂടി എജിയുടെ ഓഡിററിന് സർക്കാർ അനുമതി നിക്ഷേധിക്കുന്നത്.
താനൂർ ബോട്ട അപകടത്തിന് ശേഷമാണ് കേരള മാരിടൈം ബോർഡിൽ ഓഡിററ് നടത്താനായി എ ജി ഉദ്യോഗസ്ഥർ എത്തിയത്. ഓഡിറ്റിന് അനുമതി നൽകാതെ ഉദ്യോഗസ്ഥരെ ബോർഡ് അധികൃതർ മടക്കി അയച്ചു. സർക്കാർ പണം മുടക്കി നടത്തുന്ന ഒരു സ്ഥാപനമെന്ന നിലയിൽ ഓഡിററിനായി രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട തുറമുഖ സെക്രട്ടറിക്ക് എജി വീണ്ടും കത്തു നൽകി.
എജിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ബോർഡ് ചെയർമാനോട് വീണ്ടും സർക്കാർ വിശദീകരണം തേടി. കേരള മാരിടൈം നിയമത്തിലെ 84 വകുപ്പ് പ്രകാരം എജിയുടെ നേരിട്ടുള്ള പരിശോധന ഒഴിവാക്കിയിട്ടുണ്ടെന്നും എജിയുടെ അനുമതിയോടെ നിശ്ചയിക്കുന്ന ഒരു ഓഡിററർക്ക് ആഭ്യന്തര ഓഡിറ്റ് നടത്താനുള്ള അനുമതി മാത്രമേയുള്ളൂവെന്നായിരുന്നു ചെയർമാർ എൻ.എസ്.പിള്ളയുടെ മറുപടി. ഇതേ തുടർന്ന് ഓഡിറ്റിന് അനുമതി നിക്ഷേധിച്ച് സർക്കാർ എജിക്ക് മറുപടി നൽകി.
കേരളത്തിലെ 17 പോർട്ടുകളുടെ നിയന്ത്രണവും പശ്ചാത്തല സൗകര്യ വികസനവും മാരിടൈം ബോർഡിന്റെ കീഴിലാണ്. ഓരോ വികസന പദ്ധതികള്‍ക്കുമായി 62 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിക്കുന്നത്. ഇതുകൂടാതെ ഉള്‍നാടൻ ജലഗതാഗത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍ക്ക് ലൈസൻസ് നൽകുന്നതും മാരിടൈം ബോർഡാണ്. പ്രത്യേക ആവശ്യങ്ങൾക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുകയാണ് മാരിറ്റൈം ബോര്‍ഡ് കൈകാര്യം ചെയ്യുന്നതെന്നും എജി നിഷ്കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരം ആഭ്യന്തര ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്നും ചെയർമാർ എൻ.എസ്.പിള്ള വിശദീകരിക്കുന്നു. നേരത്തെ സമാനമായ ആവശ്യം കിഫ്ബിയിൽ എജി ഉന്നയിച്ചത് വൻ വിവാദമായിരുന്നു. വാദപ്രതിവാദങ്ങൾ ഏറെ നടന്നതിന് ശേഷമാണ് സര്‍ക്കാര്‍ ഓഡിറ്റ് അനുമതി നൽകിയത്
Last Updated Nov 22, 2023, 6:15 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]