റിയാദ്-വിമാനത്തില്‍ വെച്ച് അപസ്മാര ബാധയുണ്ടായതിനെ തുടര്‍ന്ന് യാത്ര മുടങ്ങി ദിവസങ്ങളോളം റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിയെ നാട്ടിലെത്തിച്ചു. ടിക്കറ്റുകള്‍ക്ക് മാറി മാറി ശ്രമിച്ചെങ്കിലും ഒരു വിമാനക്കമ്പനിയും സ്വീകരിക്കാന്‍ തയാറായിരുന്നില്ല. ഒടുവില്‍ സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ടാണ് എട്ട് ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചത്. റിയാദ് എയര്‍പോര്‍ട്ടില്‍ ദിവസങ്ങളോളം കുടുങ്ങിയ എറണാകുളം സ്വദേശി സാജു തോമസ് (47) ആണ് ഒടുവില്‍ നാടണഞ്ഞത്.
റിയാദിന് സമീപം റുവൈദയില്‍ ഹൗസ് െ്രെഡവറായി ജോലി ചെയ്തിരുന്ന സാജു ഈ മാസം 12നാണ് നാട്ടിലേക്ക് പോകാന്‍ റിയാദ് എയര്‍പോര്‍ട്ടിലെത്തിയത്. സ്പോണ്സര് എക്സിറ്റ് അടിച്ചിരുന്നു.
കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. എമിഗ്രേഷന്‍, ബോഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചത്. ശാരീരികസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. പരിഭ്രാന്തിക്കിടയില്‍ പല്ലുകള്‍ കടിച്ച് നാവ് മുറിഞ്ഞു, വായില്‍ ചോരയും വന്നു. ഉടന്‍ വിമാനത്തില്‍നിന്ന് പുറത്തിറക്കി പ്രാഥമ ശുശ്രൂഷ നല്കി. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലായിരുന്നു.
അപസ്മാരം ബാധിച്ച് നാവ് മുറിഞ്ഞതും ഇടക്ക് തലയിടിച്ച് വീണ് നെറ്റി മുഴക്കുകയും കണ്ണിന് മുകളില്‍ രക്തം കട്ടപിടിച്ച് കണ്പോള വീര്‍ത്ത് നീലിക്കുകയും ചെയ്തതോടെയാണ് വിമാനകമ്പനികള്‍ അദ്ദേഹത്തെ വിമാനത്തില്‍ കയറ്റാന്‍ തയ്യാറാകാതിരുന്നത്. ഇതിന് ശേഷം മറ്റൊരു വിമാനത്തില്‍ പുറപ്പെടാന്‍ ബന്ധുക്കള്‍ ടിക്കറ്റ് എടുത്ത് നല്കി. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പുറത്തേക്ക് ഇറങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത്. എന്നാല്‍ ഈ ടിക്കറ്റിലും യാത്ര ചെയ്യാന്‍ സാധിച്ചില്ല. ടിക്കറ്റുകള്‍ മാറിമാറിയെടുത്തെങ്കിലും ഒരു വിമാനക്കമ്പനിയും സ്വീകരിക്കാന്‍ തയാറായില്ല. ഇതോടെ നാല് ദിവസത്തോളം വിമാനത്താവളത്തില്‍ തന്നെ കഴിയേണ്ടി വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാമൂഹികപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവര്‍ വിമാനത്താവളത്തിലെത്തി ഉദ്യോഗസ്ഥരെ കണ്ട് അവരുടെ ജാമ്യത്തില്‍ ആളെ പുറത്തിറക്കുകയായിരുന്നു. എമിഗ്രേഷന്‍ നടപടികള്‍ കാന്‍സല്‍ ചെയ്താണ് സാജുവിനെ ഇവര്‍ പുറത്തിറക്കിയത്. പിന്നീട് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്കി. പരിശോധനയില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഇല്ലെന്ന് മനസിലായി. പിന്നീട് നാലുദിവസം അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവര്‍ സ്വന്തം താമസസ്ഥലത്ത് കൊണ്ടുപോയി ഇദ്ദേഹത്തെ പരിചരിച്ചു. അസുഖമില്ലെന്ന് അറിയിച്ചതോടെ യാത്രയ്ക്ക് ഒരു സഹായിയുണ്ടെങ്കില്‍ കൊണ്ടുപോകാമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. തുടര്‍ന്ന് ശിഹാബ് കൊട്ടുകാട് കൊച്ചി വരെ ഒപ്പം പോകാന്‍ സന്നദ്ധനായി. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു.