മസ്കറ്റ്: മസ്കറ്റില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പുകവലിച്ച യുവാവിനെ പിടികൂടി. ബെംഗളൂരു സ്വദേശിയായ കബീര്‍ സെയ്ഫ് റിസവി എന്ന 27കാരനെയാണ് സഹര്‍ പൊലീസ് പിടികൂടിയത്. മസ്കറ്റില്‍ നിന്ന് മുംബൈയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്.
വിമാനത്തിന്റെ ടോയ്ലറ്റിലാണ് ഇയാള്‍ പുകവലിച്ചത്. ടോയ്ലറ്റില് നിന്നിറങ്ങിയ ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയും സഹര്‍ പൊലീസിന് കൈമാറുകയുമായിരുന്നു. ഇയാളില്‍ നിന്ന് ലൈറ്റര്‍, സിഗരറ്റ് പാക്കറ്റ്, കേടുപാട് സംഭവിച്ച ഓക്സിജന്‍ കിറ്റ് എന്നിവ പിടികൂടി. ഐപിസി 336 വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. മറ്റുള്ളവരുടെ ജീവന് അപകടപ്പെടുത്താന്‍ ശ്രമിച്ചെന്നതാണ് കുറ്റം. ഈ വര്‍ഷം ഇതുവരെ പുകവലി സംബന്ധമായ 13 കേസുകളാണെടുത്തത്. ഈ വര്‍ഷം ജൂലൈയില്‍ ജിദ്ദ-മുംബൈ വിമാനത്തില്‍ പുകവലിച്ച ഒരാളെ പിടികൂടിയിരുന്നു. വിമാനത്തിൽ പുകവലിക്കുന്നത് സഹയാത്രക്കാർക്ക് അപകടമുണ്ടാക്കുമെന്നതിനാലും വിമാനത്തിന് തീപിടിക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ടുമാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Read Also – ജോലി പോയ മലയാളി തൊഴിലാളികൾക്ക് ആശ്വാസം; ശമ്പള കുടിശ്ശികയും ആനുകൂല്യവുമടക്കം വൻതുക നല്കി തുടങ്ങി സൗദി കമ്പനി
അമ്മയോട് മൊബൈല്‍ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നാലെ അസ്വസ്ഥത; എക്സ്റേ, 10 വയസ്സുകാരൻ വിഴുങ്ങിയത് ഇയര്‍ ബഡ്
മക്ക: പത്തു വയസ്സുകാരന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് മൊബൈല്‍ ഇയര്‍ ബഡ്. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്.
അമ്മയോട് മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വാശിക്ക് കുട്ടി ഇയര്‍ ബഡ് വിഴുങ്ങുകയായിരുന്നു. അസ്വസ്ഥത കാണിച്ചതോടെ ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയില്‍ പത്ത് വയസ്സുകാരനെ പ്രവേശിപ്പിച്ചു.
ആവശ്യമായ വൈദ്യപരിശോധനകളും എക്സ്റേ പരിശോധനയും നടത്തി. എന്‍ഡോസ്കോപ്പി വിഭാഗത്തില്‍ നിന്നും അനസ്തേഷ്യ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് കുട്ടിയെ എന്‍ഡോസ്കോപ്പിക്ക് സജ്ജമാക്കി. ശേഷം ലാപ്രോസ്കോപ്പി വഴി ഇയര്‍ ബഡ് പുറത്തെടുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]