

First Published Nov 21, 2023, 2:35 PM IST
ദുബൈ: ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ നടത്തുന്ന മഹ്സൂസ്, ഐടി അടിസ്ഥാനസൗകര്യ വികസനത്തിനായി ദുബൈ ഓട്ടിസം സെന്ററുമായി കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ദുബൈ ഓട്ടിസം സെന്ററിന് 50 ഡിജിറ്റല്‍ ടാബ്ലെറ്റുകള് സംഭാവന ചെയ്തു. ദുബൈ ഓട്ടിസം സെന്ററിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി ഇന്ററാക്ടീവ് എജ്യുക്കേഷനല്‍ ടാസ്കുകള് നടപ്പിലാക്കാന്‍ വേണ്ടിയാണിത്.
ഫിസിക്കല്‍, വിഷ്വല്‍, പിക്റ്റോറിയല്‍ റഫറന്‍സുകള്‍ക്ക് ബദല്‍ ഉപകരണമായി പ്രവര്‍ത്തിക്കുന്ന ഈ ടാബ്ലറ്റുകള് നാല് വയസ്സിനും 21 വയസ്സിനും ഇടയിലുള്ള ഓട്ടിസം ബാധിച്ച 50 വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമാകും. ചുറ്റുപാടുകളുമായുള്ള മികച്ച ഇന്ററാക്ടീവ് കമ്മ്യൂണിക്കേഷന്‍ സുഗമമാക്കാന്‍ ഇത് അവരെ സഹായിക്കും.
‘യുഎഇയില്‍ നിശ്ചയദാർഢ്യമുള്ള ആളുകളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിൽ ആധുനിക വിദ്യാഭ്യാസ സാങ്കേതിക വിദ്യയിലേക്ക് ഏറ്റവും മികച്ച സംഭാവന നൽകുന്നവരിൽ ഒരാളാകാൻ ഞങ്ങള്‍ ശ്രമിക്കുകയാണ്’- മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍എല്‍സിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി സൂസന് കാസ്സി പറഞ്ഞു. ആധുനിക അധ്യാപന രീതികളുടെ അവിഭാജ്യ ഘടകമായി ഇന്ന് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ മാറിക്കഴിഞ്ഞു. നിശ്ചയദാര്‍ഡ്യ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് അവര്‍ക്ക് ചുറ്റുമുള്ള ലോകവുമായി സമ്പര്‍ക്കം പുലര്‍ത്തി അറിവ് നേടാന്‍ ഇത് സഹായിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനമെന്ന നിലയില്‍, എന്ത് പ്രവൃത്തി ചെയ്താലും അത് ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഏത് കാര്യവും ചെയ്യുന്നതെന്നും തങ്ങളുടെ പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച ഇതിന് തെളിവാണെന്നും കാസ്സി കൂട്ടിച്ചേര്‍ത്തു.
സെന്ററിന്റെ പുതിയ നയത്തിന് അനുസരിച്ച് പദ്ധതിയിട്ട ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കാന്‍ ഞങ്ങളെ സഹായിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു- ദുബൈ ഡിജിറ്റല്‍ ഓട്ടിസം സെന്ററിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ജോയ്സ് ചാമൊന് പറഞ്ഞു. മഹ്സൂസ് പോലെയുള്ള കോര്‍പ്പറേഷനുകളുടെ പിന്തുണ കൊണ്ട് രാജ്യത്തെ നേതാക്കളുടെ കാഴ്ചപ്പാടുകള്‍ യാഥാര്‍ത്ഥ്യമാക്കാനും നിശ്ചയദാര്‍ഡ്യ വിഭാഗത്തിനുള്ള കുട്ടികള്‍ക്ക് സുസ്ഥിരമായി ഭാവി സൃഷ്ടിക്കുന്നതിനും തങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം, പരിശീലനം, നിശ്ചയദാര്‍ഢ്യ വിഭാഗത്തിലെ ആളുകളുടെ പുനരധിവാസം എന്നിവയ്ക്ക് വേണ്ടി പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ ദീര്‍ഘകാലമായുള്ള അവിഭാജ്യ പങ്കാളിയാണ് മഹ്സൂസ്. കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമുകളിലൂടെ 10,000 പേര്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ നല്കാനുമായി.
2001ല്‍ സ്ഥാപിതമായ ദുബൈ ഓട്ടിസം സെന്റര്‍ ഓട്ടിസം സ്പെക്ട്രം ബാധിച്ച കുട്ടികള്‍ക്കായുള്ള യുഎഇയിലെ ഏറ്റവും നൂതനവും സമഗ്രവുമായ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി സെന്റര്‍ വിവിധ പരിപാടികള്‍ നടത്തി വരുന്നു. യുഎഇയിലെ ഓട്ടിസം ബോധവത്കരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തെടെ ഇന്‍ഫര്‍മേഷന്‍, സപ്പോര്‍ട്ട്, അഡൈ്വസ്, ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രൊഷണലുകള്ക്കും മാതാപിതാക്കള്‍ക്കും ട്രെയിനിങ് എന്നിവയും സെന്റര്‍ പ്രദാനം ചെയ്യുന്നുണ്ട്.
അറബിയില്‍ ‘ഭാഗ്യം’ എന്ന് അര്‍ത്ഥം വരുന്ന, എല്ലാ ആഴ്ചയിലും ഉപഭോക്താക്കള്‍ക്ക് വിജയിക്കാനുള്ള അവസരമൊരുക്കി കൊണ്ട് ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരിക മാത്രമല്ല, തങ്ങളുടെ സജീവമായ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം വഴി സമൂഹത്തില്‍ പോസിറ്റീവായ സാധ്വീനവും ചെലുത്തുന്നു. ഇതുവരെ 64 മില്യനയര്‍മാരെ സൃഷ്ടിച്ചുള്ള , 1,000,000 വിജയികള്‍ക്ക് 490 മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്.
Last Updated Nov 21, 2023, 2:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]