ചെന്നൈ: ആര് അശ്വിന് വിരമിച്ചതോടെ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന തമിഴ്നാട് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറെ ടീമിലെത്തിക്കാനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. നേരത്തെ 9.75 കോടിക്ക് ചെന്നൈയില്‍ തിരിച്ചെത്തിയ അശ്വിന് പോകുന്നതോടെ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ചെന്നൈ ഊര്ജ്ജിതപ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന വാഷിംഗ്ടണ്‍ സുന്ദറെ ടീമിലെത്തിക്കാനാണ് ഇപ്പോള്‍ ചെന്നൈ ശ്രമിക്കുന്നതെന്നാണ് സൂചനകള്‍. പരസ്പര ധാരണ പ്രകാരമുള്ള കൈമാറ്റത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ സമീപിച്ചു കഴിഞ്ഞുവെന്നും കൈമാറ്റം സംബന്ധിച്ച് ധാരണയായെന്നും സൂചനയുണ്ട്.
കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേത്തില്‍ 3.2 കോടിക്കാണ് വാഷിംഗ്ടണ്‍ സുന്ദറെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചത്. സുന്ദറിന്റെ കൈമാറ്റത്തിനായി ഗുജറാത്ത് ഉപാധികളൊന്നും വെച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
മികച്ച ഫോമിലായിട്ടും കഴിഞ്ഞ സീസണില്‍ ഗുജറാത്ത് കുപ്പായത്തില്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് സുന്ദറിന് അവസരം ലഭിച്ചത്. രണ്ട് വിക്കറ്റും 133 റണ്‍സുമായിരുന്നു ഗുജറാത്ത് ജേഴ്സിയില്‍ സുന്ദറിന്റെ സമ്പാദ്യം.
ഗുജറാത്ത് സുന്ദറിനായി മുടക്കിയ 3.2 കോടി കൊടുത്ത് തമിഴ്നാട് താരത്തെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്. മിനി താരലേലത്തിന് മുമ്പ് രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ എന്നിവരെ കൂടി കൈയൊഴിഞ്ഞ് യുവ ടീമിനെ കെട്ടിപ്പടുക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമിക്കുന്നത്.
നായകന് എം എസ് ധോണി അടുത്ത സീസണില്‍ കളിക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് രാജസ്ഥാന് വിടാന്‍ തീരുമാനിച്ച സഞ്ജു സാംസണായി ചെന്നൈ ശ്രമിച്ചത്. എന്നാല്‍ രവീന്ദ്ര ജഡേജ അടക്കമുള്ള താരങ്ങളെ കൈമാറണമെന്ന രാജസ്ഥാന്റെ ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് പസ്പര ധാരണപ്രകാരമുള്ള കൈമാറ്റം പ്രതിസന്ധിയിലാവുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

