മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ തമിഴ് ചിത്രം ‘പകൽ കനവ്’ തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ അടുത്ത മാസം റിലീസ് ചെയ്യും. ജാസ്മിന് ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഗ്രാമീണ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ സസ്പെന്‍സും ത്രില്ലും നിറഞ്ഞതാണ്. വളരെ ആകസ്മികമായി രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
തമിഴ് ചിത്രത്തിലൂടെ ഒരു കൂട്ടം മലയാളികൾ ഒരുമിക്കുന്നു എന്ന പുതുമയും ചിത്രത്തിനുണ്ട്. സമീപകാലത്ത് തമിഴിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്ന് ഏറെ പുതുമയുള്ള ചിത്രമാണ് പകൽ കനവ് എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.
മലയാളികളുടെ പ്രിയതാരം ഷക്കീലയും ഈ സിനിമയിൽ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. ഏറെ പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.
രചന, സംവിധാനം ഫൈസൽ രാജ് , നിർമ്മാണം ജാസ്മിൻ ഫിലിംസ് ഇൻ്റർനാഷണൽ. ഫൈസൽ രാജ്, കാരാട്ടേ രാജ, കൂൾ സുരേഷ്, വിമൽ രാജ്, ഷക്കീല, കൃഷ്ണേന്ദു, ആതിര സന്തോഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
ക്യാമറ ജോയ് ആന്റണി, എഡിറ്റർ-എസ്. കൃഷ്ണജിത്, സംഗീതം, ബി ജി എം സുരേഷ് നന്ദൻ, കല ബൈജു വിധുര, ചമയം അനുപ് സാബു, പ്രകാശ്, സ്റ്റുഡിയോ മൂവിയോള കൊച്ചി, വി എഫ് എക്സ് ഹുസൈൻ, വസ്ത്രാലങ്കാരം ബിനേഷ് ആലതി, ചന്ദ്രൻ ചെറുവണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖൻ.
ബി, എക്സിക്യൂട്ടീവ് അമാനുള്ള, കളറിസ്റ്റ് ഹുസൈൻ, അബ്ദുൾ ഷുക്കൂർ, ശബ്ദം, എഫക്ട്സ്, മിക്സിങ് കൃഷ്ണജിത്, വിജയൻ, പിആർ ഒ പി. ആർ.
സുമേരൻ, അസോ: ഡയറക്ടർ എസ്. മണികണ്ഠൻ, അസിസ്റ്റന്റ് ഡയറക്ടർ അജീഷ് കുമാർ എസ്, ഡിസൈൻ വെങ്കട്ട് ആർ.
കെ, സംഘട്ടനം വേലായുധ പാണ്ഡ്യന്, സ്റ്റിൽസ് പ്രശാന്ത്, ഓഡിയോ ലേബൽ ട്രാക്ക് മ്യൂസിക്ക് ഇന്ത്യ എന്നാവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

